fbpx
Info

ലോകത്ത് കോവിഡ് ബാധിതർ 11.16 കോടി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി പതിനാറ് ലക്ഷം പിന്നിട്ടു. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.24.71 ലക്ഷം പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി അറുപത്തിയെട്ട് ലക്ഷം കടന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.09 കോടി കടന്നു. 13,000ത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.42 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു. 1.56 ലക്ഷം പേര്‍ മരിച്ചു. 1.06 കോടി പേര്‍ രോഗമുക്തി നേടി.

error: Content is protected !!