fbpx
Info

കർഷക സമരത്തിന് ഐക്യദാർഢ്യം ; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി ഇന്ന്

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ഇന്ന് ട്രാക്ടര്‍ റാലി നടക്കും. കല്‍പറ്റയിലാണ് റാലി സംഘടിപ്പിക്കുന്നത്.

മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോ മീറ്റര്‍ ദേശീയ പാതയിലാണ് ട്രാക്ടര്‍ റാലി നടക്കുക. വയനാട് ജില്ലയിലെ സന്ദര്‍ശനത്തിന് ശേഷം രണ്ട് മണിയോടെ അദ്ദേഹം മലപ്പുറത്തേക്ക് മടങ്ങും.നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്നലെ വൈകിട്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്.

error: Content is protected !!