അന്തർദേശീയം ആരോഗ്യം

യു.എസില്‍ കോവിഡ് മരണസംഖ്യ അഞ്ചുലക്ഷം കവിഞ്ഞു.

യു.എസില്‍ കോവിഡ് മരണസംഖ്യ അഞ്ചുലക്ഷം പിന്നിട്ടു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുപ്രകാരം 5.1 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 1918-ലെ ഇന്‍ഫ്‌ലുവെന്‍സ ബാധയ്ക്കുശേഷം ഇത്രയും പേര്‍ മരിക്കാനിടയായ ഒരസുഖം രാജ്യം നേരിട്ടിട്ടില്ലെന്ന് പകര്‍ച്ചവ്യാധി വിഭാഗം വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി ചൂണ്ടിക്കാട്ടുന്നു.

ജനുവരിയിലാണ് മരണം നാലുലക്ഷം കവിഞ്ഞത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിരുത്തരവാദിത്വമാണ് രാജ്യത്ത് കോവിഡ് കൈവിട്ടുപോവാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, മരിച്ചവര്‍ക്കായി തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ അനുസ്മരണവും മൗനപ്രാര്‍ഥനയും നടന്നു.

error: Content is protected !!