ആരോഗ്യം കേരളം

കൊച്ചി എയർപോർട്ടിൽ പി. സി. ആർ ടെസ്റ്റ് നടത്താൻ കൃത്യമായ ഏകോപനം ഇല്ലെന്ന് പരാതി

യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്ക് എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ ഉൾപ്പെടെ ഇന്ത്യയിലെത്തുന്ന എല്ലാ അന്തർദ്ദേശീയ യാത്രക്കാർക്കും പ്രീ-ട്രാവൽ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധന നിർബന്ധമാക്കുകയും വന്നിറങ്ങുന്ന എയർ പോർട്ടിൽ അ ടുത്ത കോവിഡ് പി. സി. ആർ ടെസ്റ്റ് വേണമെന്ന നിബന്ധന വന്നതോടെ  പ്രവാസികൾക്ക് ഇരുട്ടടിയായിരിക്കുകയാണ്.

ഇന്ന് രാവിലെ കൊച്ചിഎയർപോർട്ടിൽ വന്നിറങ്ങിയ പ്രവാസികൾ അടുത്ത കോവിഡ് പി. സി. ആർ ടെസ്റ്റ് നടത്താനായി ക്യൂ അനുഭവപ്പെട്ടു. മാത്രമല്ല 4 ഫ്ലൈറ്റുകൾ ഒന്നിച്ചു വന്നപ്പോൾ ടെസ്റ്റ് സിസ്റ്റം നിയന്ത്രണാതീതമായി. എയർപോർട്ടിൽ കോവിഡ് മുൻകരുതൽ നടപടികൾക്കായുള്ള സജ്ജീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു.

സാമൂഹിക അകലം പോലും പാലിക്കാതെ ഏറെ തിക്കും തിരക്കും അനുഭവപ്പെട്ടു. ആളുകൾ പരിഭ്രാന്തിയിൽ മണിക്കൂറുകൾ എയർപോർട്ടിൽ ചിലവഴിക്കേണ്ടി വന്നു. പുറത്ത് ടാക്സി കിട്ടാനും നീണ്ട നിര അനുഭവപ്പെട്ടു

error: Content is protected !!