fbpx
ദുബായ്

ദുബായിലെ ഗ്ലോബൽ ഇന്ത്യൻ സ്‌കൂൾ മെയ്ദാൻ സ്ട്രീറ്റിലേക്ക് മാറുന്നു

ദുബായിലെ ദ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂള്‍ പുതിയ കാമ്പസിലേക്ക് മാറുന്നു. മെയ്ദാന്‍ സ്ട്രീറ്റിലാണ് പുതിയ കെട്ടിടം. ഏതാനും മാസത്തിനകം തന്നെ സ്‌കൂള്‍ പുതിയ സ്ഥലത്ത് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.വിപുലമായ സൗകര്യമാണ് പുതിയ കാമ്പസിലുണ്ടാകുകയെന്ന് പ്രിന്‍സിപ്പല്‍ രമേശ് മുദ്്ഗല്‍ പറഞ്ഞു. സാംസ്‌കാരിക വൈവിധ്യത്തെ ആദരിക്കുന്നതും സമഗ്ര വിദ്യാഭ്യാസത്തെ പുല്‍കുന്നതുമായിരിക്കും പുതിയ സംവിധാനം. പാചകം, ഉദ്യാന നിര്‍മാണം തുടങ്ങിയ കാര്യങ്ങളിൽ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനും ഉദ്ദേശമുണ്ട്.

error: Content is protected !!