fbpx
അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ പ്രതിദിന കോവിഡ് മരണങ്ങൾ വീണ്ടും കൂടുന്നു / ഇന്ന് 3,102 പേർക്ക് രോഗബാധ / 19 കോവിഡ് മരണങ്ങൾ / 3,814 പേർക്ക് രോഗമുക്തി

യുഎഇയിൽ ഇന്ന് 3,102 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 3,814 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. ഇന്ന് 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇന്നത്തെ പുതിയ 3,102 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 378,637 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 3,814 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 370,381 ആയി.

യു എഇയിൽ നിലവിൽ 7,092 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,164 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

179,229 അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഇന്നത്തെ പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയത്.

 

 

error: Content is protected !!