സൽമാൻ ഖാൻ നയിക്കുന്ന ദബാംഗ് വേൾഡ് ടൂർ ഇന്ന് ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ അരങ്ങേറും .തണുപ്പ് ഇറ്റുന്ന ഇന്നത്തെ കാലാവസ്ഥയ്ക്കിടയിലും ആരാധകർ ആയിരക്കണക്കിന് ഒഴുകിയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ . കത്രിന കൈഫ് , ജാകിലിൻ ഫെർണാണ്ടസ് , സോനാക്ഷി , പ്രഭു ദേവ , തുടങ്ങി ഡസൻ കണക്കിന് താരങ്ങളും അവതാരകരും ഡാൻസർമാരും സംഗീതജ്ഞരും വേദിയെ പുളകമണിയിക്കും . ഇതാദ്യമായി ജാകിലിൻ ബെല്ലി ഡാൻസ് അവതരിപ്പിക്കുന്നു എന്നത് വലിയ പ്രത്യേകതയാണെന്ന് സൽമാൻ ഖാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഭാരത് സിനിമയുടെ ചിത്രീകരണത്തിനിടെ ഉപ്പൂറ്റിക്ക് പരിക്ക് പറ്റിയ കത്രീന കൈഫ് വളരെ വ്യത്യസ്തമായ ഒരു മിക്സ് അപ്പ് പെർഫോമൻസ് അവതരിപ്പിക്കും . പ്രഭുദേവയുടെ നമ്പറുകൾക്കു കുറവുണ്ടാവില്ല . 8 മണിക്ക് പ്രവേശനം . 9 മുതൽ ഷോ ആരംഭിക്കും . Q Tickets .കോമിൽ എൻട്രി ടിക്കറ്റുകൾ ലഭ്യമാണ് .
You may also like
ആഗസ്റ്റ് 15 ന് പ്രൈം ഹോസ്പിറ്റലും പ്രൈം ഹോസ്പിറ്റൽ സെന്ററും രക്തദാന ക്യാമ്പ് നടത്തുന്നു
16 hours ago
by Editor GG
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം : ബമ്പര്‍ ഡിസ്ക്കൗണ്ടുകളുമായി കല്യാണ്‍ ജൂവലേഴ്സ്
18 hours ago
by Editor GG
റോഡിലെ കോൺക്രീറ്റ് കട്ടകൾ എടുത്ത് മാറ്റിയ ഡെലിവറി ഡ്രൈവർ റോൾ മോഡലെന്ന് : ഡ്രൈവറെ നേരിൽ കണ്ട് തോളിൽ കയ്യിട്ട് ഷെയ്ഖ് ഹംദാൻ
1 day ago
by Editor GG
ലോകകപ്പ് 2022 : നവംബറിന് മുമ്പ് യുഎഇ, ഖത്തർ സെക്ടറിൽ കൂടുതൽ വിമാനസർവീസുകളൊരുക്കാൻ എയർ ഇന്ത്യ
2 days ago
by Editor GG
ദുബായ് കാൻ പദ്ധതി : വാട്ടർ സ്റ്റേഷൻ അൽ ഖുദ്രയിലും
2 days ago
by Editor GG
ദുബായ് – ഷാർജ ഗതാഗതം സുഗമമാക്കാൻ അൽ താവുൻ പാലത്തിലെ പുതിയ പാത തുറന്നു.
2 days ago
by Editor GG