ഷാർജ

500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ പള്ളി ഷാർജയിൽ തുറന്നു

500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ പള്ളി ഷാർജയിൽ തുറന്നു. അൽ ധൈദ് റോഡിനടുത്ത് അൽ ആതൈൻ പ്രദേത്താണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്. ഇവിടെ 65 സ്ത്രീകൾ ഉൾപ്പെടെ 515 ആരാധകരെ ഉൾക്കൊള്ളാൻ കഴിയും.

ആധുനിക സ്പർശനങ്ങളുമായി ഇസ്ലാമിക വാസ്തുവിദ്യാ ശൈലി ഷഫാ പള്ളിയെ വ്യത്യസ്തമാക്കുന്നു. ഇതിന് അഞ്ച് താഴികക്കുടങ്ങളും 21 മീറ്റർ മിനാരവുമുണ്ട്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ പള്ളി പണി കഴിപ്പിച്ചിട്ടുള്ളതെന്ന് ഷാർജയിലെ ഇസ്ലാമിക് അഫയേഴ്‌സ് വകുപ്പ് അറിയിച്ചു.

error: Content is protected !!