ദുബായ്

സത്യസന്ധതയ്ക്ക് നാല് ടാക്സി, ബസ് ഡ്രൈവർമാർക്ക് ദുബായിൽ ആദരം

ദുബായിൽ സത്യസന്ധതയ്ക്കും നല്ല സേവനങ്ങൾക്കും നാല് ടാക്സി, ബസ് ഡ്രൈവർമാരെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആദരിച്ചു .

ടാക്‌സിയിൽ ഉപേക്ഷിച്ച വിനോദസഞ്ചാരിയുടെ വിലപിടിപ്പുള്ള സാധനങ്ങൾ അടങ്ങിയ ഒരു ബാഗ് സുരക്ഷിതമാക്കി കൈമാറാൻ അടിയന്തര നടപടി സ്വീകരിച്ചതിനാണ്‌ ദുബായ് ടാക്സി കോർപ്പറേഷനിൽ നിന്നുള്ള ടാക്സി ഡ്രൈവർ ഫിറോസ് ചാരുപടിക്കലിനെ പ്രശംസാപത്രവും ഉപഹാരവും നൽകി ആദരിച്ചത്.

വാഹനത്തിന്റെ ടയർ പഞ്ചറായി റോഡിൽ നിന്ന ഒരു സ്ത്രീയെ ടയർ മാറ്റാൻ സഹായിക്കാൻ മുൻകൈയെടുത്തതിനാണ് ഹസ്സൻ ഖാൻ, അസീസ് റഹ്മാൻ, ഹുസൈൻ നസീർ എന്നീ മൂന്ന് ബസ് ഡ്രൈവർമാർക്ക് പ്രശംസാപത്രവും ഉപഹാരവും നൽകി ആദരിച്ചത്.

ഡ്രൈവർമാർ തങ്ങളുടെ ജോലികളോടുള്ള അർപ്പണബോധത്തിനും തങ്ങൾക്കും ആർടിഎയ്ക്കും മികച്ച മാനം നൽകിയതിന് അൽ ടയർ ഡ്രൈവർമാർക്ക് നന്ദി പറഞ്ഞു. ജീവനക്കാർ പ്രദർശിപ്പിക്കുന്ന മര്യാദകളും പെരുമാറ്റങ്ങളും എല്ലായ്പ്പോഴും ജോലിസ്ഥലത്ത് നല്ല സ്വാധീനം ചെലുത്തുമെന്നും സഹപ്രവർത്തകർക്കിടയിൽ അവരെ മാതൃകയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്‌റോസിയൻ, ദുബായ് ടാക്സി കോർപ്പറേഷൻ സിഇഒ മൻസൂർ അൽ ഫലാസി എന്നിവരുടെ സാന്നിധ്യത്തിലാണ് ആദരം നടന്നത്.

error: Content is protected !!