അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയില്‍ ഇന്ന് 2,930 പേര്‍ക്ക് കോവിഡ് ; 8 മരണം ; ആക്റ്റീവ് കേസുകളുടെ എണ്ണം വീണ്ടും 9000 കടന്നു

യുഎഇയില്‍ ഇന്ന് 2,930 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 1,517 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെതു. വീണ്ടും ആക്റ്റീവ് കേസുകളുടെ വർദ്ധിച്ചു. നിലവില്‍ 9,078 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്.

2,26,139 കൊവിഡ് പരിശോധനകളാണ് പുതിയതായി നടത്തിയിരിക്കുന്നത്. ഇതുവരെ 3.06 കോടിയിലധികം പരിശോധനകള്‍ യുഎഇയിലുടനീളം നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,91,524 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,81,225 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആകെ 1,221 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

error: Content is protected !!