ദുബായ് യാത്ര

പരമ്പരാഗത മാതൃകയിലുള്ള പുതിയ അബ്രയിൽ ദുബായ് ക്രീക്ക് മുറിച്ച് കടക്കാം.. ഇനി 2 ദിർഹത്തിന്

ദുബായ് ക്രീക്കിലെ പരമ്പരാഗത മാതൃകയിലുള്ള പുതിയ അബ്ര സർവ്വീസ് ആരംഭിച്ചതായി ആർ‌ടി‌എ അറിയിച്ചു.

ജനങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി സമുദ്ര ഗതാഗത സേവനങ്ങൾ നവീകരിക്കാനുള്ള ആർ‌ടി‌എയുടെ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണ് അബ്രയുടെ പരമ്പരാഗത രൂപം നിലനിർത്തുന്ന ഈ പുതിയ ന്യൂ ജെൻ അബ്രകളുടെ അരങ്ങേറ്റം. ഏറ്റവും ഉയർന്ന സുരക്ഷ, പാരിസ്ഥിതിക നിലവാരം എന്നിവയ്ക്ക് അനുസൃതമായ ഒരു രൂപകൽപ്പന ചെയ്ത ഈ പുതിയ അബ്രാ വാട്ടർ ടാക്സികൾക്ക് 2020 ഡിസംബറിലാണ് തുടക്കമിട്ടത്.

ദുബായ് ക്രീക്കിലുടനീളം അൽ ഫഹിദിക്കും ഓൾഡ് ഡെയ്‌റ സൂക്ക് ലൈനിനും ഇടയിൽ പുതിയ അബ്രയിൽ യാത്ര ചെയ്യുന്നതിന് 2 ദിർഹമാണെന്ന് ആർടിഎ അറിയിച്ചു. പഴയ അബ്രകളിൽ നിന്നു വ്യത്യസ്തമായി പുതിയ അബ്രയിൽ ഡ്രൈവറുടെ ഇരിപ്പിടം കാഴ്ച കൂടുതൽ വ്യക്തമാകാനായി ഇത്തിരി കൂടി ഉയർത്തിയ രീതിയിലാണ് ഉള്ളത്. രണ്ടു വീൽചെയറുകളും ലൈഫ് ജാക്കറ്റുകകളും പുതിയ അബ്രയിൽ ഉണ്ടാകും. ജിപിഎസ്, ക്യാമറകൾ, നോൾ കാർഡ് യന്ത്രങ്ങൾ എന്നിവയുമുണ്ട്. എൻജിനുകൾ റിമോട്ട് മോണിറ്ററിങ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആഫ്രിക്കൻ തേക്ക് മരം കൊണ്ട് നിർമ്മിച്ച പുതിയ അബ്രയ്ക്ക് 35 അടി നീളവും 10.5 അടി വീതിയുമുണ്ട്.

പഴയ അബ്രയിൽ 30 എച്ച്പി ഡീസൽ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയതിൽ 78 എച്ച്പി ഡീസൽ എഞ്ചിനാണ്, അബ്രക്ക് 20 യാത്രക്കാരെ ഉൾക്കൊള്ളാനും കഴിയും. ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 10.45 വരെ സർവീസുണ്ടാകും. വെള്ളിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 11.45 വരെ കടത്ത് സേവനം ഉണ്ടാകും.

പ്ര​തി​വ​ർ​ഷം 1.4 കോ​ടി യാ​ത്ര​ക്കാ​രെ ജ​ല​ഗ​താ​ഗ​ത​ത്തി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ർ.​ടി.​എ​യു​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ അ​ബ്ര ഇ​റ​ക്കി​യ​ത്.. 2025ഓ​ടെ മ​റൈ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 59 ആ​യി ഉ​യ​ർ​ത്തുമെന്നും ആർ‌ടി‌എ അറിയിച്ചു.

error: Content is protected !!