അജ്‌മാൻ ആരോഗ്യം ഷാർജ

ഷാർജയിലും അജ്മാനിലും ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും കർശന പരിശോധന

ഷാർജ മുനിസിപ്പാലിറ്റിയും അജ്‌മാൻ മുനിസിപ്പാലിറ്റിയും ചേർന്ന് സംയുക്തമായി ചില ഇൻസ്‌പെക്ഷൻ നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഏപ്രിൽ പകുതിയോടെ ആരംഭിക്കുന്ന റമദാന്റെ മുന്നാടിയായിട്ട് ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും കർശനപരിശോധന നടത്താനാണ് തീരുമാനം. റെസ്റ്റോറെന്റുകളും കഫ്റ്റീരിയകളും മറ്റുള്ള ഫുഡ് ഔട്ലെറ്റുകൾ ഭക്ഷണ നിർമാതാക്കൾ വിതരണക്കാർ എന്നിങ്ങനെയുള്ളവരുടെ ഫാക്ടിറികളിലും ഓഫീസികളും ഔട്ലെറ്റുകളിലും പരിശോധന നടത്തുമെന്നാണ് അറിയുന്നത്. റമദാനിലും ഇത്തരം ഇന്സ്പെക്ഷനുകൾ തുടരുമെന്ന് വെക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് മലയാളികൾ ഷാർജയിലും അജ്മാനിലുമായി ഭക്ഷണവുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നത്കൊണ്ട് പ്രത്യേക ജാഗൃത ഈ വിഷയത്തിൽ ഉണ്ടാകുവാൻ ഓർമിപ്പിക്കുന്നു.
കോവിഡ് നടപടിക്രമങ്ങളുടെ പരിപാലനം കൂടാതെ ഏതെങ്കിലും വിധത്തിൽ അനധികൃതമായ മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോയെന്നുകൂടി ഇൻസ്പെക്ഷന്റെ പരിധിയിൽ വരുമെന്ന് അറിയുന്നു.
error: Content is protected !!