fbpx
Info അന്തർദേശീയം ഒമാൻ

കോവിഡ് 19 ; മാർച്ച് 4 മുതൽ ഒമാനിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് രാത്രി മുതൽ പുലർച്ചെ വരെ താത്കാലിക വിലക്ക്

കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളുമായി ബന്ധപെട്ട് ഒമാനിടനീളമുള്ള എല്ലാ വാണിജ്യ പ്രവർത്തനങ്ങളും മാർച്ച് 4 മുതൽ മാർച്ച് 20 വരെ രാത്രി 8 മുതൽ പുലർച്ചെ 5 വരെ അടയ്ക്കാൻ ഉത്തരവിട്ടതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

റസ്റ്റോറന്റുകൾ, കഫേകൾ തുടങ്ങിയ എല്ലാവിധ സ്ഥാപനങ്ങൾക്കും വിലക്ക് ബാധകമാണ്. അതേ സമയം പെട്രോൾ സ്റ്റേഷനുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ഫാർമസികൾ തുടങ്ങിയവയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി മാർച്ച് 7 മുതൽ മാർച്ച് 11 വരെ ഒരാഴ്ചത്തേക്ക് ഓൺലൈൻ പഠനം തുടരുന്നതിനും അധികൃതർ അംഗീകാരം നൽകിയിട്ടുണ്ട്.

error: Content is protected !!