fbpx
ആരോഗ്യം ദുബായ്

ദുബായിൽ കോവിഡ് -19 സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിന് ഫെബ്രുവരിയിൽ പൂട്ടിച്ചത് 10 സ്ഥാപനങ്ങൾ, 246 സ്ഥാപനങ്ങൾക്ക് പിഴയും

ദുബായിൽ കോവിഡ് -19 സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിന് ഫെബ്രുവരിയിൽ 10 സ്ഥാപനങ്ങൾ പൂട്ടിച്ചതായും 246 സ്ഥാപനങ്ങൾക്ക് പിഴകൾ ചുമത്തിയതായും ദുബായ് എക്കണോമി അധികൃതർ അറിയിച്ചു.

കോവിഡ് -19 മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് 93 ഓളം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കൽ, മാസ്ക് ഉപയോഗ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ എമിറേറ്റിലുടനീളം നൂറുകണക്കിന് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ദുബായ് എക്കണോമിക്ക് പുറമേ, സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ദിവസേന ഭക്ഷ്യ സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധനകൾ നടത്തുന്നുണ്ട്.

error: Content is protected !!