fbpx
ആരോഗ്യം കേരളം

മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിയും ഇന്ന് കോവിഡ് വാക്സിൻ സ്വീകരിക്കും.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കൊവിഡ് വാക്സിൻ സ്വീകരിക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആരോഗ്യ മന്ത്രി ജനറൽ ആശുപത്രിയിലും ആയിരിക്കും കുത്തിവയ്പ്പ് എടുക്കുക. ഇതിനുവേണ്ട സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

വാക്സിനേഷൻ രണ്ടാം ഘട്ടത്തിലേക്കായി കൊവിഷീൽഡ് വാക്സിനാണ് കേരളത്തിലേക്ക് കൂടുതലായി എത്തിച്ചത്. അതിനാൽ മുഖ്യമന്ത്രിയും മന്ത്രിമാരും കൊവിഷീൽഡ് വാക്സിനായിരിക്കും എടുക്കുക.

error: Content is protected !!