ഷാർജ

കോവിഡ് -19 സുരക്ഷാ ചട്ടലംഘനം ; ഖോർ ഫക്കാനിൽ റെസ്റ്റോറന്റുകളും സലൂണുകളടക്കം ആറ് സ്ഥാപനങ്ങൾക്ക് പിഴ

കോവിഡ് -19 സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ഖോർ ഫക്കാൻ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. പിഴ ഈടാക്കിയ സഥാപനങ്ങളിൽ ജെന്റ്‌സ് സലൂണുകൾ, റെസ്റ്റോറന്റുകൾ, പൊതു അടുക്കളകൾ എന്നിവ ഉൾപ്പെടുന്നു.

വൈറസ് പടരുന്നത് പരിമിതപ്പെടുത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ള കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മുനിസിപ്പാലിറ്റി ഇത്തരം പരിശോധനകൾ ഇനിയും തുടരുമെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

error: Content is protected !!