ഇന്ത്യ ഷാർജ

യാത്രക്കാരന് ദേഹാ​സ്വാ​സ്ഥ്യം ; ഷാർജ-ലഖ്‌നൗ വിമാനത്തിന് പാകിസ്ഥാനിൽ അടിയന്തര ലാൻഡിംഗ് കഴിഞ്ഞയുടൻ യാത്രക്കാരന്റെ മരണം സ്ഥിരീകരിച്ചു.

ഒരു യാത്രക്കാരന് ദേഹാ​സ്വാ​സ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ-ലഖ്‌നൗ ഇൻഡിഗോ വിമാനം ഇന്ന് ചൊവ്വാഴ്ച പാകിസ്ഥാനിലെ കറാച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി.

ഉടൻ തന്നെ കറാച്ചിയിൽ എത്തിയ വിമാനത്താവള മെഡിക്കൽ സംഘം നിർഭാഗ്യവശാൽ യാത്രക്കാരന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷാർജ-ലഖ്‌നൗ ഇൻഡിഗോ ഫ്ലൈറ്റ് 6 E 1412 ആണ് പാകിസ്താനിലെ കറാച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. യാത്രക്കാരന്റെ കുടുംബത്തിന് എയർലൈൻസ് അനുശോചനം അറിയിച്ചു.

error: Content is protected !!