അബൂദാബി ദുബായ് വിനോദം

ലോകമെമ്പാടുമുള്ള കലാസാംസ്കാരിക രംഗത്തെ ആയിരം പേർക്ക് 10 വർഷത്തെ കൾച്ചറൽ വിസ നൽകാൻ ദുബായ്

ലോകമെമ്പാടുമുള്ള കലാസാംസ്കാരിക രംഗത്തുള്ള ആയിരംപേർക്ക് കൾച്ചറൽ വിസ നൽകുമെന്ന് ദുബായ് അറിയിച്ചു. 2019 ൽ ദുബായിൽ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ആദ്യത്തെ കൾച്ചറൽ വിസ സംരംഭത്തിന്റെ ഭാഗമായാണ് ദുബായ് കൾച്ചർ ആന്റ് ആർട്സ് അതോറിറ്റി ചൊവ്വാഴ്ച ഈ പ്രഖ്യാപനം നടത്തിയത്.

കലാസാംസ്കാരിക മേഖലകളിലെ നിക്ഷേപകർക്കും സംരംഭകർക്കും ഈ രംഗത്ത് പ്രത്യേകകഴിവുള്ളവർക്കും മാത്രം നൽകുന്നതാണ് ഈ ദീർഘകാല കൾച്ചറൽ വിസ.

വിസ സംരംഭം ആദ്യമായി പ്രഖ്യാപിച്ചതിനുശേഷം, 46 രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളിൽ നിന്ന് 261 കൾച്ചറൽ വിസ അപേക്ഷകൾ ദുബായ് കൾച്ചറിന് ലഭിച്ചിട്ടുണ്ട്. ഇതിൽ മൊത്തം 120 അപേക്ഷകർ അപേക്ഷകളിൽ ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട് ഈ അപേക്ഷകരിൽ ഭൂരിഭാഗത്തിനും വിസ നൽകിയിട്ടുണ്ട്, ബാക്കിയുള്ളവരുടെ നിലവിൽ പ്രോസസ്സിലാണെന്നും അധികൃതർ അറിയിച്ചു. കലാസാംസ്കാരിക രംഗത്തെ ഉന്നമനത്തിനുവേണ്ടിയാണ് ഇത്തരത്തിലുള്ള വിസാ സംവിധാനം ദുബായ് പ്രഖ്യാപിച്ചത്. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ വിസാനടപടി നടപ്പാക്കുന്നത്.

error: Content is protected !!