ദുബായ്

എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്തില്ല ; കുടുംബത്തെ ദുബായിൽ നിന്നും മുംബൈയിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചില്ല.

ഇന്നലെ ചൊവ്വാഴ്ച രാവിലെ 11.30 ന് എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തതിനാലും നിർബന്ധിത സ്വയം പ്രഖ്യാപന ഫോമിന്റെ പകർപ്പുകൾ കൈവശം വയ്ക്കാത്തതിനാലും ദുബായിൽ നിന്നും മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട മീഡിയ പ്രൊഫഷണലായ ആകാശ് ചതുർവേദിയേയും കൂടെയുണ്ടായിരുന്ന 63, 58 വയസുളള മാതാപിതാക്കളെയും എയർ ഇന്ത്യയുടെ AI1948 വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചില്ല.

ബന്ധുക്കളെ കാണാനായി ഒരു മാസം ഈ കുടുംബം ദുബായിലായിരുന്നു.അതേസമയം, ഫെബ്രുവരി 22 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ സർക്കാർ നിശ്ചയിച്ച പുതിയ യാത്രാ ചട്ടങ്ങൾ അനുസരിച്ച് ആവശ്യമായ രേഖകൾ വഹിക്കുന്നില്ലെങ്കിൽ യാത്രക്കാരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്ന് എയർ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

error: Content is protected !!