fbpx
ആരോഗ്യം കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ബുധനാഴ്ച രാവിലെ ഭാര്യ കമലയ്‌ക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്.

വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടു വരണമെന്നും വാക്‌സിനെടുത്ത ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിര്‍ത്താന്‍ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്‌സിനുകളാണ്. കോവിഡ് വാക്‌സിനെതിരേയുള്ള ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ സമൂഹം ഇത് അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

error: Content is protected !!