ദുബായ്

മാനസിക വൈകല്യത്തെത്തുടർന്ന് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വീട് തകർക്കുമെന്ന് ഭീഷണി ; തക്കസമയത്തിടപെട്ട് ദുബായ് പോലീസ്

മാനസിക വൈകല്യമുള്ള ഒരാൾ ആത്മഹത്യ ചെയ്യുമെന്നും ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് ദുബായിലെ തന്റെ വില്ല തീയിടുമെന്നും ഭീഷണിപ്പെടുത്തിയെന്ന് അറിയിപ്പ് കിട്ടിയതിനെതുടർന്ന് അൽ റാഷിദിയ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ സയീദ് ബിൻ സുലൈമാൻ പോലീസ് ഉദ്യോഗസ്ഥരെ ദുബായിലെ ഒരു വില്ലയിലേക്കയച്ചു.

അവിടെ ഗ്യാസ് സിലിണ്ടറും ലൈറ്ററും കൈവശം വെച്ച് ഒരാൾ വീടിനുള്ളിൽ നിൽക്കുന്നതായാണ് പോലീസ് കണ്ടെത്തിയത്. അദ്ദേഹം പരിഭ്രാന്തരായി വീട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഫാബ്രിക് ഷീറ്റുകൾ കത്തിച്ച് പോലീസുകാർക്ക് നേരെ എറിയുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

വീട്ടിലെ വേലക്കാരി ഈ സംഭവങ്ങൾ ഇയാളുടെ ഭാര്യയെ അറിയിച്ചപ്പോൾ താൻ ഇപ്പോൾ ജോലിയിലാണെന്നും സഹായത്തിനായി ദുബായ് പോലീസിനെ വിളിക്കുന്നതിനുമുമ്പ് കുട്ടികളെ അയൽവാസികളുടെ വീട്ടിലേക്ക് മാറ്റാനും ഭാര്യ വേലക്കാരിയോട് ആവശ്യപ്പെട്ടെന്നും തന്റെ അറബ് ഭർത്താവ് വളരെക്കാലമായി ജോലിയില്ലാത്തവനാണെന്നും മാനസിക പ്രശ്‌നമുണ്ടെന്നും ഇതിന് മുമ്പ് ചികിത്സ നടത്തിയിരുന്നുവെന്നും ഭാര്യ പോലീസിനോട് പറഞ്ഞു.

ഒടുവിൽ രണ്ട് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം ഒരു സംഘം പോലീസുകാർ അയാളെ ശാന്തനാക്കി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ഗ്യാസ് സിലിണ്ടർ അടപ്പിക്കുകയും ചെയ്‌തു.ചികിത്സയ്ക്കായി ഒരു സൈക്യാട്രിക് ക്ലിനിക്കിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് നിയമപരമായ നടപടികൾക്കായി ദുബായ് പോലീസ് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

error: Content is protected !!