ദുബായ്

മകൾ കാറിനുള്ളിലുണ്ടെന്ന് മറന്നതിനെ തുടർന്ന് 4 വയസ്സുകാരി ദുബായിൽ അച്ഛന്റെ കാറിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു

തന്റെ മകൾ കാറിനുള്ളിലുണ്ടെന്ന് മറന്നതിനെ തുടർന്ന് നാലു വയസുകാരി ദുബായിൽ മണിക്കൂറുകളോളം വാഹനത്തിൽ കുടുങ്ങി ശ്വാസം മുട്ടിമരിച്ചു. മകൾ കാറിനുള്ളിലുണ്ടെന്ന് അച്ഛൻ ശ്രദ്ധിച്ചില്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

രാത്രി 7.30 ഓടെയാണ് സംഭവം നടന്നതെന്ന് അറബി പത്രമായ അൽ റോയയിൽ ഇന്നലെ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ദുബായ് പൊലീസിലെ ക്രൈം സീൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ മക്കി സൽമാൻ അഹമ്മദ് അറിയിച്ചു.

പെൺകുട്ടിയുടെ അച്ഛൻ ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി, തന്റെ കാറിൽ നിന്ന് സാധനങ്ങൾ അവരുടെ വീട്ടിലേക്ക് കൊണ്ടുവരാൻ സഹായിക്കാൻ നാല് കുട്ടികളോട് ആവശ്യപ്പെട്ടതായും പിന്നീട് ക്ഷീണം തോന്നിയ പിതാവ് നേരെ ഉറങ്ങാൻ കിടന്നതായാണ് റിപ്പോർട്ട്.

രണ്ട് മണിക്കൂറിന് ശേഷം, നാല് വയസുകാരിയെ കാണാനില്ലെന്ന് വീട്ടുകാർ ശ്രദ്ധിക്കുകയും കുട്ടിയുടെ അച്ഛൻ വാഹനത്തിൽ ചെന്നപ്പോൾ മുൻ സീറ്റിൽ കുട്ടിയെ ചലനരഹിതനായി കാണപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് അറിയിച്ചത്.

കുട്ടി കാറിലിരുന്ന് ശ്വാസംമുട്ടിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുട്ടികളെ ഒരു കാരണവശാലും വാഹനത്തിനുള്ളിൽ ഉപേക്ഷിക്കരുതെന്നും കേണൽ അഹമ്മദ് എല്ലാ മാതാപിതാക്കളോടും ആവശ്യപ്പെട്ടു,

error: Content is protected !!