fbpx
അന്തർദേശീയം ഇന്ത്യ ദുബായ്

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ നൈജീരിയയിലുള്ള ഇന്ത്യൻ പ്രവാസിയെ തേടി ഒരു മില്യൺ ഡോളർ

ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഇന്ന് നടന്ന പുതിയ നറുക്കെടുപ്പിൽ നൈജീരിയയിൽ താമസിക്കുന്ന മുംബൈ സ്വദേശി രാഹുൽ ജുൽക്ക(53)യ്ക്ക് ഏഴ് കോടിയിലേറെ രൂപ (ഒരു മില്യൺ ഡോളർ ) സമ്മാനം ലഭിച്ചു. ഫെബ്രുവരി 17 നാണ് രാഹുൽ ജുൽക ഓൺലൈനിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. കൂടെ നടന്ന മറ്റൊരു നറുക്കെടുപ്പിൽ മലയാളിയായ നൗഷാദ് തായക്കണ്ടോത്തി (37)ന് ബിഎംഡബ്ല്യു എഫ് 900 എക്സ് ആർ ആഡംബര മോട്ടോർ ബൈക്കും സമ്മാനമായി ലഭിച്ചു.

പോർട് ഹാർകോർടിൽ താമസക്കാരനായ രാഹുൽ കഴിഞ്ഞ 14 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാറുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനം നേടുന്ന 177–ാമത്തെ ഇന്ത്യക്കാരനാണ് രാഹുൽ.

error: Content is protected !!