ആരോഗ്യം ഇന്ത്യ

ഇന്ത്യയിൽ 24 മണിക്കൂറും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ആശുപത്രികള്‍ക്ക് അനുമതി.

കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ ഒരുങ്ങി കേന്ദ്രം. രാജ്യത്തെ ആശുപത്രികളില്‍ വാക്സിന്‍ 24 മണിക്കൂറും ലഭ്യമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ‘വാക്സിനേഷന്റെ വേഗം വര്‍ധിപ്പിക്കുന്നതിനായി സമയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കുകയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് കോവിഡ് വാക്സിന്‍ അവരവരുടെ സൗകര്യാര്‍ഥം 24 മണിക്കൂറും കുത്തിവെക്കാം’ – ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു.

error: Content is protected !!