ദുബായ്

ദുബായിൽ 3 ആഴ്ചയ്ക്കുള്ളിൽ നിയമവിരുദ്ധമായി മോഡി കൂട്ടിയ 456 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ്

നിയമവിരുദ്ധമായി മോഡി കൂട്ടിയ 456 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു.ട്രാഫിക് സുരക്ഷയുമായി ബന്ധപെട്ട് നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ മാസം ആരംഭിച്ച ട്രാഫിക് കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ നീക്കം നടന്നത്.

വാഹനങ്ങളിലോ മോട്ടോർ സൈക്കിളുകളിലോ ഉച്ചത്തിലുള്ള ശബ്ദ സംവിധാനങ്ങൾക്ക് പുറമേ, നിയമവിരുദ്ധമായി വാഹന എഞ്ചിനുകൾ പരിഷ്കരിക്കുക , അശ്രദ്ധമായ ഡ്രൈവിംഗ്, റോഡ് സ്റ്റണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷ നിരീക്ഷിക്കുക, മരണങ്ങൾ കുറയ്ക്കുക, റോഡ് ഉപയോക്താക്കളുടെ സ്വത്തും സുരക്ഷയും സംരക്ഷിക്കുക, ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുക എന്നിവയാണ് ഇത്തരത്തിലുള്ള പ്രചാരണത്തിന്റെ ലക്ഷ്യമെന്ന് പോലീസ് വ്യക്‌തമാക്കി.

error: Content is protected !!