Info

ലോകത്ത് നാല് ലക്ഷത്തിലധികം പുതിയ കേസുകൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 25.70 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി പതിനാല് ലക്ഷം കടന്നു.

രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഒരു കോടി പതിനൊന്ന് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.17,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 1.70 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണ സംഖ്യ 1.57 ലക്ഷമായി ഉയര്‍ന്നു.

error: Content is protected !!