ഷാർജ

സുഗതാഞ്ജലി കാവ്യാലാപനമൽസര വിജയികളെ പ്രഖ്യാപിച്ചു.

ഷാർജ : അന്തരിച്ച കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരമർപ്പിച്ചുകൊണ്ട് മലയാളംമിഷൻ ഷാർജ-അജ്മാൻ ചാപ്ടർതലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മൽസരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

സീനിയർ വിഭാഗത്തിൽഷാർജ ഇന്ത്യൻ സ്കൂളിലെ 6-ാം ക്ലാസ് വിദാർത്ഥിനി ആര്യ സുരേഷ് നായർ(മാസ്  റോള പoനകേന്ദ്രം)ഒന്നാം സ്ഥാനവും ഷാർജ ഇന്ത്യൻസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി ദ്യുതി ജോഷിൻ(അൽ ഖസ്മിയ പഠനകേന്ദ്രം) രണ്ടാം സ്ഥാനവുംകരസ്ഥമാക്കി.മൂന്നും നാലും സ്ഥാനങ്ങൾ യഥാക്രമം ഷാർജ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂൾആറാം ക്ലാസ്വിദ്യാർത്ഥി ശിവ ഷിബു (മാസ് ഗുബൈബ പഠനകേന്ദ്രം), ഷാർജ ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ആയുഷ് സജുകുമാർ(അജ്മാൻ ISC പഠനകേന്ദ്രം.) എന്നിവരും കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽഷാർജ ഡൽഹി പ്രൈവറ്റ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അഞ്ജലി പ്രസാദ് (അൽ നഹ്ദ പഠനകേന്ദ്രം) ഒന്നാം സ്ഥാനവും ഷാർജറേഡിയൻറ് സ്കൂൾ  മൂന്നാം ക്ലാസ് വിദ്യാർത്ഥിനിഅഡ്­ലിന തോമസ്(ഓർത്തോഡോക്സ് ചർച്ച് പഠനകേന്ദ്രം)  രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നും നാലും സ്ഥാനങ്ങൾ യഥാക്രമം ഷാർജഎമിറേറ്റ്സ് നാഷണൽ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിആത്മജ് അരുൺ (മുവൈല മുക്കുറ്റി പഠന കേന്ദ്രം) ഷാർജഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ4-ാം ക്ലാസ് വിദ്യാർത്ഥി ഗോവർദ്ധൻ വിമൽകുമാർ (മുവൈല പിച്ചകം പoന കേന്ദ്രം)എന്നിവരും കരസ്ഥമാക്കി.

മലയാളം മിഷൻ ഷാർജ അജ്മാൻ മേഖയിലെ  വിവിധ പഠന കേന്ദ്രതലത്തിലും തുടർന്ന് മേഖലാ തലത്തിലും സംഘടിപ്പിച്ച കാവ്യാലാപന മൽസരങ്ങളിൽ വിജയികളായി വന്ന 20 വിദ്യാർത്ഥികൾ ആണ് ചാപ്റ്റർ തല മത്സരത്തിൽ മാറ്റുരച്ചത്.പ്രസ്തുത മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായവർമാർച്ച് 6 ന് നടക്കുന്ന ആഗോളതല മത്സരത്തിൽ പങ്കെടുക്കും

ഫെബ്രുവരി 26 നു ഓൺലൈനിലൂടെയാണു കാവ്യാലാപന മത്സര പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ  മലയാളം മിഷൻ  ഷാർജ കോർഡിനേറ്റർ ശ്രീകുമാരിആൻറണിഅധ്യക്ഷത വഹിച്ചു. മലയാളം മിഷൻ അജ്മാൻ കോർഡിനേറ്റർ ജാസിം മുഹമ്മദ് സ്വാഗതം ആശംസിച്ചു.  മത്സര പരിപാടി മലയാളം മിഷൻ ഡയറക്ടർ പ്രൊഫ: സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. യു എ ഇ കോർഡിനേറ്റർ കെ എൽ ഗോപി ആശംസകൾ നേർന്നു. വിധികർത്താക്കളായ കവിയും സാഹിത്യകാരനുമായ രാജൻ കൈലാസ് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും ആയ ഡോ. അനിതാ അകമ്പാടത്ത്,അധ്യാപിക എസ്തർ ടീച്ചർ എന്നിവർ സംസാരിച്ചു.പരിപാടിക്ക് അഞ്ജു ജോസ്ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

error: Content is protected !!