fbpx
ദുബായ്

ഡ്രൈവർ ഉറങ്ങിപ്പോയി ; ദുബായിൽ ബസ് തെന്നിമാറിയുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്ക്

ഇന്ന് വ്യാഴാഴ്ച രാവിലെ 6 മണിക്ക് ദുബായിലെ ഉം സുകീം റോഡിൽ നടന്ന ബസ് അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി ദുബായ് പോലീസ് അറിയിച്ചു.

ഡ്രൈവിംഗ് സമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണ് ബസ് തെന്നിമാറിയതെന്ന് ദുബായിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.ഡ്രൈവിംഗ് സമയത്ത് ഡ്രൈവർ തളർന്നുപോയതായും ഉറങ്ങുകയായിരുന്നെന്നും പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബസ് വലതുവശത്തേക്ക് നീങ്ങി റോഡിന്റെ ബാരിയറിൽ തട്ടി റോഡിന് നടുവിലേക്ക് തെന്നിമാറുകയായിരുന്നു.

സായിദ് ബിൻ ഹമദാൻ അൽ നഹ്യാൻ റൗണ്ട്എബൗട്ടിന് ശേഷം ഷെയ്ഖ് സായിദ് റോഡിലേക്കുള്ള ദിശയിൽ ഉം സുഖീം റോഡിലാണ് 32 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽ പെട്ടത്. ബസ് ഡ്രൈവർക്ക് മതിയായ വിശ്രമമോ ഉറക്കമോ ഉണ്ടായിരുന്നില്ല, അതിനാലാണ് നിരവധി ആളുകളെ അപകടത്തിലാക്കിയതെന്നും പോലീസ് അറിയിച്ചു.സംഭവത്തെ കുറിച്ച് റിപ്പോർട്ട് കിട്ടിയ ഉടൻ തന്നെ പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനും ആംബുലൻസിനെയും മറ്റ് അടിയന്തര സംഘങ്ങളെയും സജ്ജമാക്കിയതായും പോലീസ് പറഞ്ഞു.

Accident police

error: Content is protected !!