കോവിഡ് -19 മുൻകരുതൽ നടപടികൾ ലംഘിച്ച നാല് വാണിജ്യ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
അൽ കറാമ പ്രദേശത്തെ രണ്ട് ഷിഷാ കഫേകൾ, ഫിറ്റ്നസ് സെന്റർ, ജെബൽ അലിയിലെ ഒരു സലൂൺ എന്നിവയാണ് അടച്ചു പൂട്ടിയത്. സുരക്ഷിതമായ ആരോഗ്യരീതികളും ഷിഷ കഫേകൾ ലംഘിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. ഈ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചതിനു പുറമേ, 2,350 പരിശോധനകൾ നടത്തിയ ശേഷം 26 സ്ഥാപനങ്ങൾക്കും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.