ആരോഗ്യം ദുബായ്

ഷെയ്ഖ് മുഹമ്മദിന്റെ കാരുണ്യം ; ദുബായിൽ ഇറാഖി പെൺകുട്ടിക്ക് പുതുജീവനേകാൻ ചികിത്സക്കായി 8 മില്ല്യൺ ദിർഹം നൽകി ദുബായ് ഭരണാധികാരി

തന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ 8 മില്ല്യൺ ദിർഹത്തിന്റെ ചികിത്സ സ്പോൺസർ ചെയ്യുമെന്ന് ദുബായ് ഭരണാധികാരി വ്യക്തിപരമായി വാഗ്ദാനം ചെയ്തതിനെത്തുടർന്ന് ദുബായിലുള്ള ഇറാഖി പെൺകുട്ടിക്ക് ജീൻ തെറാപ്പി എന്ന ചികിത്സ വ്യാഴാഴ്ച വിജയകരമായി ലഭിച്ചു.

സ്പൈനൽ മസ്കുലർ അട്രോഫി (എസ്‌എം‌എ) എന്ന അപൂർവവും മാരകവുമായ ജനിതക രോഗമുള്ള ലവീൻ എന്ന ഇറാഖി പെൺകുട്ടിയുടെ ചികിത്സക്കായി ഫെബ്രുവരിയിൽ, ഒരു സ്പോൺസറെ കണ്ടെത്താൻ കുട്ടിയുടെ അച്ഛനായ ഇബ്രാഹീമും ഭാര്യ മസാർ മുന്ദറും ഒരു വൈകാരിക വീഡിയോയിലൂടെ തീവ്രമായ അഭ്യർത്ഥന നടത്തിയിരുന്നു,സോൾജെൻസ്മ (എവിഎക്സ്എസ് -101) എന്നറിയപ്പെടുന്ന മരുന്നിന് 8 ദശലക്ഷം ദിർഹം വിലവരും.ഞരമ്പിലേക്ക് കുത്തിവച്ചുള്ള സോൽ‌ജെൻ‌സ്മ ഒറ്റത്തവണ ചികിത്സയാണ്.

കുഞ്ഞിൻറെ ജീവൻ രക്ഷിക്കാനായി ഒറ്റത്തവണ കുത്തിവയ്പ്പ് ‘ലോകത്തിലെ ഏറ്റവും ചെലവേറിയ ചികിത്സ’ ആണെന്ന് അറിഞ്ഞപ്പോൾ സഹായത്തിനായി മാതാപിതാക്കൾ സഹായം തേടുകയായിരുന്നു.

മാതാപിതാക്കൾ പോസ്റ്റ് ചെയ്ത ഹൃദയസ്പർശിയായ വീഡിയോ കണ്ട ശേഷം യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുന്നോട്ട് വരികയും ചികിത്സാച്ചെലവ് വഹിക്കുകയും ചികിത്സയ്ക്കായി 8 ദശലക്ഷം ദിർഹം സംഭാവന ചെയ്യുകയായിരുന്നു. ദുബായിലെ അൽ ജലീല ചിൽഡ്രൻസ് സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ലവീന് കുത്തിവയ്പ്പ് ലഭിച്ചത്.

ചികിത്സയിലൂടെ, മറ്റേതൊരു കുട്ടിയേയും പോലെ സാധാരണ ജീവിതം നയിക്കാനുള്ള അവസരം ലവീന് ലഭിച്ചുവെന്നും അല്ലാഹു ഒരിക്കലും നമ്മെ തനിച്ചാക്കില്ലെന്ന് ഞാൻ എല്ലായ്പ്പോഴും വിശ്വസിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ രൂപത്തിൽ അല്ലാഹു ഞങ്ങളുടെ കുഞ്ഞിന്റെ ജീവൻ തിരികെ നൽകിയെന്നും കുട്ടിയുടെ അച്ഛനായ ഇബ്രാഹിം പറഞ്ഞു.

error: Content is protected !!