Info ഷാർജ

മാധവൻ പാടിയുടെ മരണത്തിൽ സഹപ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും തീരാദുഃഖം

കഴിഞ്ഞ ദിവസം അന്തരിച്ച സാമൂഹിക പ്രവർത്തകനും സിപിഎം പ്രവാസി സംഘടനാ നേതാവുമായ കാസർക്കോട് ചെർക്കള പാടി സ്വദേശി മാധവന്‍ നായരുടെ നിര്യാണത്തിൽ ദുഃഖിതരായി സഹപ്രവർത്തകർ. ഷാർജയിലായിരുന്നു അന്ത്യം. ഏറെ നാളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 62 വയസ്സായിരുന്നു.

കൊക്കോക്കോള കമ്പനിയിലാണ് യുഎഇയില്‍ ജോലി ചെയ്തിരുന്നത്. 1984 മുതൽ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വര്‍ഷങ്ങളോളം മാനേജിങ് കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹം സിപിഎമ്മിന്‍റെ ഷാര്‍ജയിലെ പ്രവാസി സംഘടനയായ മാസ് ഷാര്‍ജയുടെ സെക്രട്ടറി സ്ഥാനം ഉള്‍പ്പടെ നിരവധി സുപ്രധാന പദവികള്‍ വഹിച്ചു. ലോക കേരളാസഭാ അംഗമായിരുന്നു.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക പ്രസീതയാണ് ഭാര്യ. മക്കൾ: ശ്രേയ മാധവൻ,ഹൃത്വിക് മാധവൻ.

മാധവൻ പാടിയുടെ ഈ വേർപാട് പ്രവാസലോകത്തെ സഹപ്രവർത്തകർക്കും സാമൂഹ്യ പ്രവർത്തകർക്കും തീരാദുഃഖമായി മാറിയിരിക്കുകയാണ്.

error: Content is protected !!