fbpx
ദുബായ്

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിൽ വേഗപരിധിയിൽ വ്യതാസം വരുത്തി

ദുബായ്: ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിന്റെ വേഗ പരിധി 100 km/ hour ആക്കി ഉയർത്തി. നാളെ മുതൽ ആണ് പുതിയ വേഗ പരിധി നിലവിൽ വരിക. നിലവിൽ 90 km/hour ആയിരുന്നു വേഗ പരിധി. ദുബായ് മുതൽ അൽ ഐൻ റോഡ് വരെയും അൽ യലായിസ് റോഡിലും വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ ആക്കിയിട്ടുണ്ട്. പുതിയ വേഗ പരിധിക്കനുസരിച്ചു ക്യാമെറയിൽ വ്യത്യാസം വരുത്തിയതായി ദുബായ് പൊലീസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് സെയിഫ് അൽ സഫീൻ അറിയിച്ചു.

error: Content is protected !!