ദുബായ്

യാത്രക്കാരൻ കാറിൽ മറന്ന് വെച്ച 9 ലക്ഷം ദിർഹം പോലീസിലേൽപിച്ച് മാതൃകയായി കരീം ടാക്സി ഡ്രൈവർ

യാത്രക്കാരൻ കാറിൽ മറന്ന് വെച്ച 9 ലക്ഷം ദിർഹം പോലീസിലേൽപിച്ച് കരീം ടാക്സി ഡ്രൈവർ മാതൃകയായി.

ഒരു യാത്രക്കാരനെ ഇറക്കിവിട്ട ശേഷം മുഹമ്മദ് ഓർഫാൻ മുഹമ്മദ് റഫീക്ക് എന്ന കരീം ടാക്സി ഡ്രൈവർ തന്റെ വാഹനത്തിൽ 9 ലക്ഷം ദിർഹം യാത്രക്കാരൻ മറന്ന് വെച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബുർ ദുബായ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസിന് ആ പണം കൈമാറുകയും ചെയ്യുകയായിരുന്നു.

റഫീക്കിന്റെ സത്യസന്ധതയെയും ഇത്ര വലിയ തുക അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കൈമാറിയതിനും ബുർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം സോറൂർ റഫീക്കിനെ പ്രശംസിച്ചു.

തുടർന്ന് റഫീക്കിന് അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു. തന്നെ ആദരിച്ചതിന് റഫീക്ക് പോലീസിന് നന്ദിയും പറഞ്ഞു.

error: Content is protected !!