അബൂദാബി

പോലീസ് ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്തു ; അബുദാബിയിൽ കമ്പനിയിലെ ജീവനക്കാർ അറസ്റ്റിലായി

അബുദാബിയിൽ ഒരു പോലീസ്  ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ ശ്രമിച്ചതിന് അബുദാബിയിലെ ഒരു കമ്പനിയിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു.

ഉദ്യോഗസ്ഥൻ തന്റെ ചുമതലകൾ അവഗണിക്കുകയും വ്യാജമായി ഒത്താശ ചെയ്യുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ കൈക്കൂലി വാഗ്ദാനം ചെയ്തതെന്ന് അബുദാബി പോലീസിലെ അഴിമതി വിരുദ്ധ വിഭാഗം മേധാവി ലഫ്റ്റനന്റ് കേണൽ മാത്തർ മദദ് അൽ മുഹൈരി അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥർ ഇത് ചെയ്യാൻ വിസമ്മതിക്കുകയും ജീവനക്കാരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും ചെയ്‌തു

ഇതുപോലുള്ളതും അല്ലാത്തതുമായ അഴിമതികൾ ശ്രദ്ധയിൽപെട്ടാൽ 8002626 എന്ന നമ്പറിലോ 2828 ലേക്ക് എസ്എംഎസ് അയച്ചുകൊണ്ടോ റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്ന് പോലീസ് പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.

error: Content is protected !!