ദുബായ്

ദുബായ് സംരംഭകന്റെ നിക്കാഹിന് കാന്തപുരവും പാണക്കാട് ബഷീറലി തങ്ങളും ഒന്നിച്ചത് കൗതുകമായി

ദുബായിൽ റെസ്റ്ററന്റ് ഉടമയും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ കണ്ണൂർ സിറ്റി സ്വദേശി റുഷ്ദി ബിൻ റഷീദിന്റെ നിക്കാഹിന് ഇന്നലെ വെള്ളിയാഴ്ച്ച മുഖ്യാതിഥികളായി പങ്കെടുത്തവരിൽ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും പാണക്കാട് ബഷീർ അലി തങ്ങളും ഉണ്ടായത് കണ്ണൂർ സിറ്റി സ്വദേശികളിൽ അത്ഭുതം ഉളവാക്കി. അറയ്ക്കൽ രാജ കുടുംബാംഗം മുഹമ്മദ്‌ റാഫി ആദി രാജയും സംബന്ധിച്ചത് കൗതുകമായി. നാളെയാണ് വിവാഹ സൽക്കാരം.

ദുബായിലെ മലബാർ മഖാൻ റെസ്റ്ററന്റ് ഡയറക്ടർ ആണ് റുഷ്ദി ബിൻ റഷീദ്.

error: Content is protected !!