fbpx
അബൂദാബി ഇന്ത്യ

CBSE 2021 ; 10, 12 ക്ലാസ് ബോർഡ് പരീക്ഷാതിയ്യതികളിൽ മാറ്റങ്ങൾ

ഇന്ത്യയുടെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2021 ലെ 10, 12 ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതികളിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു.

നേരത്തെ മെയ് 15 ന് നടക്കേണ്ടിയിരുന്ന പത്താം ക്ലാസ് ഫൈനൽ സയൻസ് പരീക്ഷ മെയ് 21 ലേക്ക് മാറ്റി.നേരത്തെ മെയ് 21 ന് നടത്താൻ നിശ്ചയിച്ചിരുന്ന മാത്തമാറ്റിക്സ് പരീക്ഷ ഇപ്പോൾ ജൂൺ 2 ലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

ക്ലാസ് 12 ന്റെ ഫിസിക്സ് പരീക്ഷ ഇപ്പോൾ ജൂൺ 8 നാണ് നടക്കുക. ഇത് ആദ്യം മെയ് 13 നാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് പരീക്ഷകളും മെയ് 31 ലേക്ക് മാറ്റിയിട്ടുണ്ട്.

ആർട്സ് സ്ട്രീമിനുള്ള തീയതികളും മാറ്റിയിട്ടുണ്ട്. ജോഗ്രഫി പരീക്ഷ ജൂൺ 3 ന് നടക്കുക. നേരത്തെ ജൂൺ 2 ന് നടക്കേണ്ടതായിരുന്നു.

10, 12 ക്ലാസുകളിലെ പരീക്ഷകളുടെ മുഴുവൻ ഷെഡ്യൂളിനെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് സിബിഎസ്ഇ വെബ്സൈറ്റ് www.cbse.gov.in സന്ദർശിക്കാവുന്നതാണ്.

error: Content is protected !!