fbpx
ദുബായ്

ബേബി ഫീഡിങ് ബോട്ടിലുകളിൽ കോഫി നൽകുന്ന പുതിയ ട്രെന്റിന് ദുബായിൽ നിരോധനമേർപ്പെടുത്തി

ബേബി ഫീഡിങ് ബോട്ടിലുകളിൽ പാനീയങ്ങൾ നൽകുന്നത് നിർത്താൻ ദുബായിലെ അധികൃതർ കോഫി ഷോപ്പുകൾക്ക് നിർദേശം നൽകി. കാപ്പിയും മറ്റ് പാനീയങ്ങളും വേഗത്തിൽ ഫിൽ ചെയ്യുന്നതിന് സന്ദർശകർ ബേബി ബോട്ടിലുകൾ കഫേകളിലേക്ക് കൊണ്ടുവരുന്നത് അതോറിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് നിർദ്ദേശം. ഈ പുതിയ ട്രെന്റിന് ദുബായിൽ നിരോധനമേർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

കോവിഡ് -19 ന്റെ വ്യാപനത്തിനെതിരായ മുൻകരുതൽ നടപടികളും ഇത് ലംഘിക്കുന്നുവെന്നും പ്രാദേശിക ആചാരങ്ങൾക്ക് വിരുദ്ധമാണിതെന്ന് ദുബായ് എക്കണോമി പറഞ്ഞു.

ഇതുപോലുള്ള ഏതെങ്കിലും “നെഗറ്റീവ് നടപടികൾ” ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാൻ ദുബായ് കൺസ്യൂമർ ആപ്പ് അല്ലെങ്കിൽ ഹോട്ട്‌ലൈൻ 600545555, അല്ലെങ്കിൽ Consumerrights.ae. വഴിയോ റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി താമസക്കാരോട് അഭ്യർത്ഥിച്ചു.

error: Content is protected !!