fbpx
ഇന്ത്യ ദുബായ് ബിസിനസ്സ്

IPA യുടെ “മണി ശങ്കർ അയ്യർ മീറ്റ്” ദുബായിൽ അസാധാരണ ശ്രദ്ധ നേടി. വിവാദങ്ങളെ കുറിച്ച് താൻ ഇപ്പോൾ ജാഗ്രത പാലിക്കുന്നെന്ന് അയ്യർ

യുഎ ഇ യിലെ മലയാളി ബിസിനെസ്സുകാരുടെ കൂട്ടായ്‌മ യായ IPA സംഘടിപ്പിച്ച” മണി ശങ്കർ അയ്യർ മീറ്റ് ഏവരുടെയും ശ്രദ്ധ കൈവരിക്കുന്ന ഒന്നായി മാറി. പ്രമുഖ ഡിപ്ളോമാറ്റും മുൻ കേന്ദ്ര മന്ത്രിയുമായ മണി ശങ്കർ അയ്യർ മുഖ്യാതിഥി ആയി പങ്കെടുത്തു. ചെയർമാൻ ശംസുദീൻ നെല്ലറ അധ്യക്ഷ പ്രസംഗം നടത്തി. IPA യുടെ ക്ലൈന്റ്‌സ് ഉടൻ തന്നെ ആയിരം കടക്കുന്ന രീതിയിൽ മുന്നോട്ടു പോകുകയാണെന്ന് ശംസുദ്ദീൻ പറഞ്ഞു. വിവിധ ക്ഷേമ പരിപാടികൾ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചു.

വിവാദങ്ങൾ കൊണ്ട് മടുത്ത ഒരാളാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് മണി ശങ്കർ അയ്യർ പ്രസംഗം ആരംഭിച്ചത്. ഇതര സാമ്പത്തിക സമൂഹങ്ങളിൽ ഇന്ത്യ ഒന്നാം നിരയിലെ വളർച്ച പ്രകടമാക്കിയെന്നു അയ്യർ പറഞ്ഞു.

നോട്ടു നിരോധനം ഒരു രോഗിയുടെ ഭൂരിഭാഗം രക്തവും എടുത്തു മാറ്റുന്നത് പോലെയാണെന്ന് മണി ശങ്കർ അയ്യർ സൂചിപ്പിച്ചു. ജി എസ് റ്റി നല്ലതാണെങ്കിലും ചെറുതായിരിക്കണം.

ലോത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ് ഇന്ത്യ എങ്കിലും ജനങ്ങളുടെ പ്രാതിനിധ്യം കുറവാണെന്ന് രാജീവ് ഗാന്ധിയുടെ പരാമർശം അനുസ്മരിച്ചു കൊണ്ട് മണിശങ്കർ അയ്യർപറഞ്ഞു

നിശ്ചയിച്ച സമയത്തു തന്നെ ചടങ്ങു ആരംഭിച്ചത് IPA യുടെ സൽപ്പേരിന് തിളക്കം വർധിപ്പിച്ചു.
വിവിധ മേഖലകളിലെ 4 പേർ -ഷാജി നരിക്കോളി , ഈശ്വർ 3eg ,ഹാരിസ് clickon , ശിഹാബ് തങ്ങൾ ബിസിനസ് പ്രസന്റേഷൻ നടത്തി.
ഫൈസൽ റഹ്മാൻ , ജോജോ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. അഡ്വ അജ്മൽ സ്വാഗതം പറഞ്ഞു.

മുനവ്വറലി ശിഹാബ് തങ്ങൾ , അൻവർ നഹ, ഹോട് പാക്ക് ജബ്ബാർ , ഫൈസൽ മലബാർ ഗോൾഡ്,ഇബ്രാഹിം എളേറ്റിൽ, Dr ഹുസ്സയിൻ, Prof ഇക്ബാൽ, സഹീർ സ്റ്റോറീസ് , തുടങ്ങി നിരവധി പേർ സംബന്ധിച്ചു. ഹസൈനാർ ചുങ്കത്തു നയിക്കുന്ന Waved net group ആയിരുന്നു മുഖ്യ പ്രായോജകർ. CANADIAN University Dubai ൽ ആയിരുന്നു മീറ്റ് നടന്നത്.

error: Content is protected !!