fbpx
അജ്‌മാൻ

അജ്മാനിലും ഇത്തവണ റമദാൻ ടെന്റിന് അനുമതിയില്ല ; ഇഫ്താർ ഭക്ഷണം വിതരണം ചെയ്യാനായി ഏകീകൃത പദ്ധതി

കോവിഡ് -19 വ്യാപിക്കുന്നതിനെതിരായ മുൻകരുതൽ നടപടിയായി ഈ വർഷം എമിറേറ്റിലെ റമദാൻ ടെന്റുകൾൾക്കുള്ള എല്ലാ പെർമിറ്റുകളും അജ്മാനിലെ അധികൃതർ റദ്ദാക്കി. പകരം അജ്‌മാൻ എമിറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചാരിറ്റികൾ വഴി ഇഫ്താർ ഭക്ഷണം കോവിഡ് നടപടികൾക്ക് അനുസൃതമായി സുരക്ഷിതമായ രീതിയിൽ സൈറ്റുകളിൽ വിതരണം ചെയ്യും.

ആളുകൾ‌ക്ക് സാമൂഹിക അകലനിയമങ്ങൾ‌ ലംഘിക്കുന്ന വലിയ ഒത്തുചേരലുകൾ‌ തടയുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

അജ്മാൻ ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ആൻഡ് എൻ‌ഡോവ്‌മെൻറ് കോർഡിനേഷൻ കൗൺസിൽ ചാരിറ്റികളുമായി ഏകോപിപ്പിച്ചായിരിക്കും ഭക്ഷണ വിതരണ പദ്ധതികൾ നടപ്പിലാക്കുക.

error: Content is protected !!