ആരോഗ്യം ദുബായ്

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരക്കേറി : അൽ ബർഷയിലെ 4 ഭക്ഷണശാലകൾ അടച്ചുപൂട്ടി

കോവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ദുബായ് മുനിസിപ്പാലിറ്റി അൽ ബർഷയിലെ നാല് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

വേണ്ടത്ര സാമൂഹിക അകലം പാലിക്കാതെ തിരക്കേറിയതിനാലാണ് മുനിസിപ്പാലിറ്റി 4 ഭക്ഷണശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. പലരും മാസ്ക് ധരിക്കാത്തിരുന്നതും കണ്ടെത്തി.

മുനിസിപ്പാലിറ്റിയുടെ പ്രതിദിന കോവിഡ് പരിശോധനാ റിപ്പോർട്ട് അനുസരിച്ച്, പരിശോധന നടത്തിയ 194 ഷോപ്പുകളിൽ 25 ഷോപ്പുകൾക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്,ഇതിൽ 83 ശതമാനം കടകളും എല്ലാ കോവിഡ് സുരക്ഷാ നിയമങ്ങളും നടപ്പിലാക്കിയതായും കണ്ടെത്തി.

error: Content is protected !!