അജ്‌മാൻ ആരോഗ്യം

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡിസ്കൗണ്ട് വിൽ‌പന ; അജ്മാനിൽ ഷോപ്പിംഗ് സെന്റർ അടപ്പിച്ചു, 5000 ദിർഹം പിഴയും.

ഡിസ്കൗണ്ട് വിൽ‌പനയെതുടർന്നുണ്ടായ ജനക്കൂട്ടവും സാമൂഹ്യഅകലം ഉൾപ്പെടെയുള്ള നിരവധി കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അജ്മാനിൽ ഒരു ഷോപ്പിംഗ് സെന്റർ അധികൃതർ അടപ്പിച്ചു. ഷോപ്പിംഗ് സെന്ററിന്റെ ഉടമയ്ക്ക് 5,000 ദിർഹം പിഴയും ചുമത്തി.

കോവിഡ് നിയമലംഘനങ്ങൾ അടങ്ങുന്ന ഷോപ്പിംഗ് സെന്ററിന്റെ വീഡിയോ അജ്‌മാൻ പോലീസ് സോഷ്യൽ ട്വിറ്ററിലൂടെ പങ്ക് വെച്ചിട്ടുണ്ട്.

error: Content is protected !!