അജ്‌മാൻ അബൂദാബി അൽഐൻ ആരോഗ്യം ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇയിൽ ആക്റ്റീവ് കേസുകൾ വീണ്ടും 16,000 കടന്നു / ഇന്ന് 2,613 പുതിയ കോവിഡ് കേസുകൾ കൂടി /12 കോവിഡ് മരണങ്ങൾ

യുഎഇയിൽ ഇന്ന് 2,613 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 1,587 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി.  ഇന്ന് 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നത്തെ പുതിയ 2,613 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 410,849 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 1,587 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 392,792 ആയി.

കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 1,322 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യു എഇയിൽ നിലവിൽ 16,735 സജീവ കോവിഡ് കേസുകളാണുള്ളത്.

2234,763 അധിക കോവിഡ് പരിശോധനകളിലൂടെയാണ് ഇന്നത്തെ പുതിയ കേസുകൾ കണ്ടെത്തിയത്.

 

error: Content is protected !!