അജ്‌മാൻ

അജ്മാനിൽ കോവിഡ് കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് ലേബർ ഓഫീസുകൾ അടച്ചതായുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് അതോറിറ്റി

ഗാർഹിക തൊഴിലാളികൾക്കിടയിൽ കോവിഡ് കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടുമെന്ന അഭ്യൂഹങ്ങൾ അജ്മാനിലെ അധികൃതർ നിഷേധിച്ചു.

ഓഫീസുകളിൽ 350 വനിതാ വീട്ടുജോലിക്കാർക്കായി അജ്മാന്റെ പ്രതിസന്ധി, ദുരന്ത, എമർജൻസി മാനേജ്‌മെന്റ് ടീം കോവിഡ് -19 പരിശോധന നടത്തിയിരുന്നു. ഇതിൽ സ്‌ക്രീനിംഗിൽ കോവിഡിന്റെ മൂന്ന് കേസുകൾ കണ്ടെത്തിയതായി അജ്മാൻ പോലീസിന്റെ പോലീസ് ഓപ്പറേഷൻ ഡയറക്ടർ ബ്രിഗ് അബ്ദുല്ല സെയ്ഫ് അൽ മത്രോഷി പറഞ്ഞു. രോഗം ബാധിച്ച വീട്ടുജോലിക്കാരെ ഉടൻ തന്നെ കൊറന്റൈനിൽ പ്രവേശിപ്പിക്കുകയും പരിചരണം നൽകുകയും ചെയ്തു. ഇതിനെ തുടർന്നാണ് ലേബർ ഓഫീസുകൾ അടച്ചതായുള്ള അഭ്യൂഹങ്ങൾ പടർന്നത്.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പോലീസ് പറഞ്ഞു.

നിയമലംഘകർക്ക് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പിഴകൾ ഒഴിവാക്കാൻ സമൂഹം കോവിഡ് ചട്ടങ്ങൾ പാലിക്കുന്നത് തുടരണമെന്നും പോലീസ് ഓർമ്മിപ്പിച്ചു.

error: Content is protected !!