കേരളം ദുബായ്

ദുബായിൽ ന്യുമോണിയ ബാധിച്ച് മലയാളി മരിച്ചു

ദുബായിൽ ന്യുമോണിയ ബാധിച്ച് മലയാളി മരിച്ചു. മാമാങ്കം സിനിമയുടെ പ്രൊഡ്യൂസറും കഥാകൃത്തുമായ വേണു കുന്നപ്പിള്ളിയുടെ ഭാര്യാ സഹോദരൻ നായരമ്പലം സ്വദേശി ശ്രീനി മാളിയേക്കൽ രാഘവൻ ദുബായിൽ ന്യുമോണിയയെ തുടർന്ന് മരണപ്പെട്ടു.

ഒരു മാസത്തിൽ കൂടുതലായി ദുബായിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി 10. 30 ന് ദുബായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 48 വയസ്സായിരുന്നു. ഇദ്ദേഹം യു എ ഇയിൽ സിട്രോൾ ലൂബ്രിക്കന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയുടെ പേര് റാണി.

error: Content is protected !!