ദുബായ് വിദ്യാഭ്യാസം

അറബി സാക്ഷരത, ഇസ്ലാമിക പഠനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദുബായിൽ പുതിയ വിദ്യാഭ്യാസ മാതൃക ; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ

അറബി സാക്ഷരത, ശാസ്ത്ര സാങ്കേതിക വിദ്യ, യുഎഇ സംസ്കാരം, ഇസ്ലാമിക പഠനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പുതിയ വിദ്യാഭ്യാസ മാതൃക ദുബായിൽ ആരംഭിക്കുന്നു.

അടുത്ത അദ്ധ്യയന വർഷം മുതൽ  സെപ്റ്റംബറിൽ ആരംഭിക്കുന്ന ആദ്യത്തെ ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് ദുബായിൽ പുതിയ വിദ്യാഭ്യാസ മാതൃകയിൽ ചേരാൻ കഴിയുമെന്ന് ഇന്ന് തിങ്കളാഴ്ച നടന്ന ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ വിദ്യാഭ്യാസ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തോടെയായിരിക്കും ഈ സംരംഭം പ്രവർത്തിക്കുക.

ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകാനാണ് ഇതിലൂടെ ദുബായ് സ്കൂളുകൾ ലക്ഷ്യമിടുന്നത്.

error: Content is protected !!