അബൂദാബി

കോവിഡ് 19 ; അബുദാബിയിലെ ബിസിനസ്, വിനോദ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് കോവിഡ് പിസിആർ പരിശോധന നിർബന്ധം

അബുദാബിയിലെ ബിസിനസ്, വിനോദ പരിപാടികളിൽ പങ്കെടുക്കുന്ന ആളുകൾ പങ്കെടുക്കുന്നതിന് 48 മണിക്കൂർ മുമ്പ് കോവിഡ് -19 പിസിആർ പരിശോധനകൾ നടത്തേണ്ടത് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വേദികളിലെ സ്റ്റാഫുകളും സംഘാടകരും ആഴ്ചതോറും കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകണം.

എല്ലാ ടൂറിസം, ഹോട്ടൽ സ്ഥാപനങ്ങൾക്കും ഇവന്റ് സംഘാടകർക്കും ഈ സർക്കുലർ ബാധകമാകും.

ട്രേഡ് എക്സിബിഷനുകൾ, കോൺഫറൻസുകൾ, വർക്ക് ഷോപ്പുകൾ, സെമിനാറുകൾ, തത്സമയ സംഗീത പ്രകടനങ്ങൾ, സ്റ്റേജ് ഷോകൾ, ഉത്സവങ്ങൾ, ബീച്ച് ഇവന്റുകൾ, ഉത്സവ വിപണികൾ, മറ്റ് ഒത്തുചേരലുകൾ എന്നിവയെയും ഈ പുതിയ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ ബാധിക്കും.

കൂടാതെ അബുദാബിയിൽ സ്വകാര്യ ബീച്ചുകളിലെയും നീന്തൽക്കുളങ്ങളിലെയും ശേഷി 60 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. ബിസിനസ് ഇവന്റുകളിലെ ശേഷി 50 ശതമാനമാണ്.വിനോദ പരിപാടികളുടെ ശേഷി 30 ശതമാനമാണ്.നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ടൂറിസം, ഹോട്ടൽ സ്ഥാപനങ്ങൾ, ഇവന്റുകൾ എന്നിവ ഇൻസ്പെക്ടർമാർ പരിശോധിക്കുമെന്ന് ഡിസിടി അറിയിച്ചു. കുറ്റവാളികൾക്കെതിരെ നിയമനടപടികളും സ്വീകരിക്കും.

error: Content is protected !!