fbpx
ഉമ്മുൽ ഖുവൈൻ

മാസ്കും സാമൂഹിക അകലവും ഇല്ലാതെ ഉമ്മൽ ഖുവൈനിലെ വിവാഹച്ചടങ്ങിൽ ഒന്നിലധികം കോവിഡ് നിയമലംഘനങ്ങൾ

മാസ്കും സാമൂഹിക അകലവും ഇല്ലാതെ ഉമ്മൽ ഖുവൈനിലെ വിവാഹച്ചടങ്ങിൽ ഒന്നിലധികം കോവിഡ് നിയമലംഘനങ്ങൾ യുഎക്യു പോലീസ് കണ്ടെത്തി

അൽ സ്വീഹാറ്റിലാണ് വിവാഹചടങ്ങ് നടന്നതെന്ന് പോലീസ് പറഞ്ഞു.വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുള്ളത് 10 പേർക്ക് മാത്രമാണ് പക്ഷെ ഇവിടെ ചടങ്ങിൽ അനുവദനീയമായ എണ്ണത്തിനെക്കാൾ കൂടുതൽ അതിഥികളുടെ സാന്നിധ്യം കണ്ടെത്തി.

ചടങ്ങിലെ ചില അതിഥികളെ മാസ്കില്ലാതെ കണ്ടു, മറ്റുചിലർ പരസ്പരം മതിയായ സാമൂഹിക അകലം പാലിച്ചില്ല.കോവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനായി നടപ്പാക്കിയ കോവിഡ് സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് എമിറേറ്റിന്റെ പ്രാദേശിക അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്തനിവാരണ സംഘം താമസക്കാരോട് ആവശ്യപ്പെട്ടു.

error: Content is protected !!