fbpx
ആരോഗ്യം ദുബായ്

ദുബായിലുടനീളം മൊബൈൽ വാക്സിനേഷൻ ഡ്രൈവുകൾ വഴി ഇതിനകം കോവിഡ് വാക്സിൻ കുത്തിവയ്പ് നൽകിയത് 7,688 പേർക്ക്.

കോവിഡ് -19 വാക്സിനുകൾ നൽകുന്നതിന് വാഹനത്തിൽ സജ്ജീകരിച്ചിട്ടുള്ള രണ്ട് ക്ലിനിക്കുകൾ ദുബായിലെ വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് തുടരുകയാണ് . 11 നഴ്‌സുമാരും ഡോക്ടർമാരും അടങ്ങുന്ന ക്ലിനിക്കുകളിൽ ഒരു മാസത്തിനുള്ളിൽ 7,688 പേർക്കാണ് കോവിഡ് വാക്സിൻ കുത്തിവയ്പ് നൽകിയത്.

മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത് സയൻസസ് (എം‌ബി‌ആർ‌യു) ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (ഡി‌എച്ച്‌എ) സഹകരണത്തോടെയാണ് മൊബൈൽ വാക്സിനേഷൻ ഡ്രൈവുകൾ നടത്തുന്നത്

വൈദ്യസഹായം നൽകുന്നതിനായി എം‌ബി‌ആർ‌യു ആരംഭിച്ച വെൽ‌നെസ് ഓൺ വീൽ‌സ് (WoW) സംരംഭത്തിന്റെ ഭാഗമായാണ് മൊബൈൽ ക്ലിനിക്കുകൾ വിന്യസിച്ചിരിക്കുന്നത്. 11 വാക്സിനേഷൻ പോയിന്റുകളിലുടനീളം വാക്സിൻ ലഭ്യമാക്കുന്നുണ്ട് .

വാക്സിനേഷൻ ഡ്രൈവ് അൽ ഗർഹൂഡ് സ്വകാര്യ ആശുപത്രി, ഓയിൽ‌ഫീൽഡ് സപ്ലൈ സെന്റർ ലിമിറ്റഡ്, SRG ഹോൾഡിംഗ് ഷെറാട്ടൺ ഗ്രാൻഡ്, ഡിപി വേൾഡ്, അമേരിക്കൻ ആശുപത്രി ദുബായ്, MC ഡെർമോട്ട് മിഡിൽ ഈസ്റ്റ്, ദുബായ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഡിസിസിഐ) എന്നിങ്ങനെ ഇതുവരെ ഒന്നിലധികം സ്ഥലങ്ങളിൽ നടത്തിയിട്ടുണ്ട്. ഈ വാക്സിനേഷൻ ഡ്രൈവ് കാമ്പെയ്‌ൻ കൂടുതൽ സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

error: Content is protected !!