അന്തർദേശീയം ആരോഗ്യം

ലോകത്തിലെ ആദ്യത്തെ ” കൊറോണ വൈറസ് പാസ്‌പോർട്ട്” ചൈനയിൽ അവതരിപ്പിച്ചു

ചൈനീസ് അന്താരാഷ്ട്ര യാത്രക്കാർക്കായി വൈറസ് പാസ്‌പോർട്ടുകൾ എന്ന് വിളിക്കപ്പെടുന്ന ഒരു ആരോഗ്യ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ചൈനയിൽ ആരംഭം കുറിച്ചു.

ലോകത്തിൽ തന്നെ പുറത്തിറക്കുന്ന ആദ്യത്തെ ” കൊറോണ വൈറസ് പാസ്‌പോർട്ട് ”  ഇന്നലെ തിങ്കളാഴ്ചയാണ് സമാരംഭിച്ചത്.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വി ചാറ്റിലെ ഒരു പ്രോഗ്രാം വഴി ഉപയോക്താക്കളുടെ വാക്സിനേഷൻ നിലയും വൈറസ് പരിശോധന ഫലങ്ങളും കാണിക്കുന്ന ഈ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ചൈനീസ് പൗരന്മാർക്കാണ് നിലവിൽ ലഭ്യമാകുക

ലോക സാമ്പത്തികഘടന വീണ്ടെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനും അതിർത്തി കടന്നുള്ള യാത്ര സുഗമമാക്കുന്നതിനും വേണ്ടിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

ഈ സർട്ടിഫിക്കറ്റ് ചൈനയിലേക്കും പുറത്തേക്കും യാത്ര ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിലും, ഇത് നിലവിൽ ചൈനീസ് പൗരന്മാർക്ക് മാത്രമേ ലഭ്യമാകൂ, എന്നാൽ ഇത് നിർബന്ധമാക്കിയതായി സൂചനകളില്ല. എന്നിരുന്നാലും, ഈ സർട്ടിഫിക്കറ്റ് പേപ്പർ രൂപത്തിലും ലഭ്യമാകുന്ന ലോകത്തിലെ ആദ്യത്തെ “വൈറസ് പാസ്‌പോർട്ട്” ആണെന്ന് കരുതപ്പെടുന്നു.

error: Content is protected !!