ദുബായ്

ദുബായിൽ ബധനാഴ്ച മുതൽ രണ്ട് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നു ; ആർ‌ടി‌എ

മാർച്ച് 10 ബുധനാഴ്ച മുതൽ ദുബായിൽ രണ്ട് പുതിയ ബസ് റൂട്ടുകൾ തുടങ്ങുന്നതായും ഒരു റൂട്ട് റദ്ദാക്കുകയും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ചിലത് റീറൂട്ട് ചെയ്യുകയും ചെയ്യുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) ഇന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

മാർച്ച് 10 ബുധനാഴ്ച മുതൽ പുതിയ റൂട്ട് 5 ലെ ബസുകൾ അബു ഹെയ്ൽ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ ഖലീജ് സ്ട്രീറ്റ് (ഗോൾഡ് സൂക്ക് ബസ് സ്റ്റേഷന് എതിർവശത്ത്) വഴി ബനിയാസ് സ്ട്രീറ്റ് വഴി യൂണിയൻ മെട്രോ സ്റ്റേഷനിലേക്ക് സർവീസ് ആരംഭിക്കും.

പുതിയ റൂട്ട് 6 അൽ ഖുബൈബ ബസ് സ്റ്റേഷനിൽ നിന്നും ഇടയിൽ ഖാലിദ് ബിൻ വലീദ് സ്ട്രീലെ പുതുതായി തുറന്ന ബസ് പാതയിലൂടെയും ഊദ് മേത്ത ബസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചായിരിക്കും ദുബായ് ഹെൽത്ത് കെയർ സിറ്റിയിലേക്ക് എത്തുക

മാർച്ച് 10 മുതൽ റൂട്ട് C 07 റദ്ദാക്കപ്പെടും, ഈ റൂട്ട് ഏരിയ ഉപയോഗിക്കുന്ന യാത്രക്കാർ പുതിയ ബസ് റൂട്ടുകളായ ( റൂട്ട് 5: അബു ഹെയ്ൽ മെട്രോ സ്റ്റേഷൻ മുതൽ യൂണിയൻ സ്ക്വയർ ബസ് സ്റ്റേഷൻ വരെ),(റൂട്ട് 6: അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നും ദുബായ് ഹെൽത്ത് കെയർ സിറ്റിവരെ ) എന്നീ റൂട്ടുകൾ ഉപയോഗിക്കാൻ ആർ‌ടി‌എ നിർദ്ദേശിച്ചു.

error: Content is protected !!